Ezekiel - Chapter 40
Holy Bible

1. നമ്മുടെ പ്രവാസത്തിന്‍െറ ഇരുപത്ത ഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം അതായത്‌ നഗരം പിടിച്ചടക്കപ്പെട്ടതിന്‍െറ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്‍െറ കരം എന്‍െറ മേല്‍ വന്നു.
2. എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന്‌ വളരെ ഉയര്‍ന്ന ഒരു മലയില്‍ നിര്‍ത്തി. അവിടെ എന്‍െറ മുമ്പില്‍ ഒരു പട്ടണത്തിന്‍േറ തുപോലെ ഒരു രൂപമുണ്ടായിരുന്നു.
3. അവിടുന്ന്‌ എന്നെ അവിടെകൊണ്ടുവന്നപ്പോള്‍ ഓടുകൊണ്ട്‌ ഉണ്ടാക്കിയതുപോലെ തോന്നുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ റ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു; അവന്‍ പടിപ്പുരയില്‍ നില്‍ക്കുകയായിരുന്നു. അവന്‍ എന്നോടു പറഞ്ഞു:
4. മനുഷ്യപുത്രാ, നീ സൂക്‌ഷിച്ചുനോക്കുകയും ശ്രദ്‌ധിച്ചുകേള്‍ക്കുകയും ചെയ്യുക. ഞാന്‍ കാണിച്ചുതരുന്നതിലെല്ലാം നിന്‍െറ മനസ്‌സുറപ്പിക്കുക. അവനിനക്കു ഞാന്‍ കാണിച്ചു തരുന്നതിനുവേണ്ടിത്തന്നെയാണ്‌ നിന്നെ ഇവിടെകൊണ്ടുവന്നിരിക്കുന്നത്‌. നീ കാണുന്നതെല്ലാം ഇസ്രായേല്‍ഭവനത്തോടു പറയുക.
5. ദേവാലയത്തിനു ചുറ്റും ഒരു മതിലുണ്ടായിരുന്നു. അവന്‍െറ കൈയിലിരുന്ന അളവുകോലിന്‍െറ നീളം ആറു നീണ്ട മുഴമായിരുന്നു; അതായത്‌ ഒരു സാധാരണമുഴവും ഒരു കൈപ്പത്തിയുടെ വീതിയും കൂടിയ നീളം. അവന്‍ ഭിത്തിയുടെ കനം അളന്നു. കനം ഒരു ദണ്‍ഡ്‌; ഉയരവും അളന്നു.
6. അതും ഒരു ദണ്‍ഡ്‌. കിഴക്കോട്ടുള്ള പടിപ്പുരയില്‍ ചെന്ന്‌ അതിന്‍െറ നടകള്‍ കയറി. ഉമ്മറപ്പടി അളന്നു; അതിന്‍െറ ഉയരം ഒരു ദണ്‍ഡ്‌.
7. പാര്‍ശ്വത്തി ലുള്ള ഓരോ മുറിക്കും ഒരു ദണ്‍ഡു നീളവും ഒരു ദണ്‍ഡു വീതിയും; അവയ്‌ക്കിടയിലുള്ള സ്‌ഥലം അഞ്ചു മുഴം. പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്‍െറ ഉമ്മറപ്പടിക്ക്‌ അകമേ നീളം ഒരു ദണ്‍ഡ്‌.
8. അവന്‍ പടിപ്പുരയുടെ പൂമുഖം അകമേ അളന്നു - ഒരു ദണ്‍ഡ്‌.
9. അവന്‍ പടിപ്പുരയുടെ പൂമുഖം അ ളന്നു - എട്ടു മുഴം നീളം; കട്ടിളപ്പടികള്‍ക്ക്‌ രണ്ടു മുഴം നീളം. പടിപ്പുരയുടെ പൂമുഖം ഉള്‍ഭാഗത്തായിരുന്നു.
10. കിഴക്കേ വാതിലിന്‌ ഇരുവശവും മൂന്നു മുറിവീതം ഉണ്ടായിരുന്നു. എല്ലാറ്റിനും ഒരേ അളവുതന്നെ ഇരുവശങ്ങളിലുമുള്ള കട്ടിളപ്പടികള്‍ക്കും ഒരേ അളവുതന്നെ.
11. പിന്നീട്‌ അവന്‍ പടിപ്പുരയുടെ വീതി അളന്നു; അതു പത്തു മുഴം; നീളം പതിമൂന്നു മുഴം.
12. പാര്‍ശ്വമുറികള്‍ക്കു മുമ്പില്‍ ഇരുവശവും ഓരോ മുഴം വീതിയില്‍ അഴികള്‍കൊണ്ട്‌ അതിരിട്ടിരുന്നു. പാര്‍ശ്വമുറികള്‍ക്ക്‌ ആറുമുഴം നീളവും ആറുമുഴം വീതിയും.
13. അവന്‍ പാര്‍ശ്വമുറികളില്‍ ഒന്നിന്‍െറ മേല്‍ക്കൂരമുതല്‍ എതിര്‍വശത്തുള്ളതിന്‍െറ മേല്‍ക്കൂര വരെ പടിപ്പുരയുടെ നീളം അളന്നു. വാതില്‍മുതല്‍ വാതില്‍വരെ ഇരുപത്തഞ്ചുമുഴം.
14. അവന്‍ പൂമുഖം അളന്നു; ഇരുപതു മുഴം. പടിപ്പുരയുടെ പൂമുഖത്തിനു ചുറ്റും അങ്കണമുണ്ടായിരുന്നു.
15. പടിപ്പുരയുടെ മുന്നറ്റം മുതല്‍ അകത്തെ പൂമുഖത്തിന്‍െറ അറ്റംവരെ അമ്പതു മുഴമായിരുന്നു.
16. പടിപ്പുരയ്‌ക്കു ചുറ്റും പാര്‍ശ്വമുറികളിലും പൂമുഖത്തിനുള്ളിലും അകത്തേക്ക്‌ ഇടുങ്ങിയ കിളിവാതിലുകള്‍ ഉണ്ടായിരുന്നു. കട്ടിളപ്പടിമേല്‍ ഈന്തപ്പന ചിത്രണംചെയ്‌തിരുന്നു.
17. അവന്‍ എന്നെ പുറത്ത്‌ അങ്കണത്തിലേക്ക്‌ കൊണ്ടുപോയി. അവിടെ അങ്കണത്തിനു ചുറ്റും മുറികളും കല്‍ത്തളവും ഉണ്ടായിരുന്നു. കല്‍ത്തളത്തിനഭിമുഖമായി മുപ്പതു മുറികളാണ്‌ ഉണ്ടായിരുന്നത്‌.
18. പടിപ്പുരകളുടെ നീളത്തിന്‌ അനുസൃതമായി അവയോടു ചേര്‍ന്നായിരുന്നു കല്‍ത്തളം. ഇതായിരുന്നു താഴത്തെ കല്‍ത്തളം.
19. താഴത്തെ പടിപ്പുരയുടെ മുന്‍വശം മുതല്‍ അകത്തെ അങ്കണത്തിന്‍െറ പുറത്തെ അറ്റംവരെയുള്ള ദൂരം അവന്‍ അളന്നു- നൂറുമുഴം.
20. അവന്‍ എന്‍െറ മുമ്പില്‍ വടക്കോട്ടു നടന്നു. വടക്കോട്ടുദര്‍ശനമായി പുറത്തെ അങ്കണത്തിന്‌ അവിടെ ഒരു പടിപ്പുരയുണ്ടായിരുന്നു. അവന്‍ അതിന്‍െറ നീളവും വീതിയും അളന്നു.
21. അതിന്‍െറ ഇരുവശങ്ങളിലുമുള്ള മുമ്മൂന്നു മുറികളും കട്ടിളപ്പടികളും പൂമുഖവും ആദ്യത്തെ പടിപ്പുരയുടെതന്നെ അളവിലായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും.
22. കിഴക്കോട്ടു ദര്‍ശ നമുള്ള പടിപ്പുരയുടെതന്നെ അളവിലായിരുന്നു ഇതിന്‍െറയും കിളിവാതിലുകളും പൂമുഖവും ഈന്തപ്പനച്ചിത്രങ്ങളും. അതിലേക്ക്‌ ഏഴു നടകളുമുണ്ടായിരുന്നു. പൂമുഖം അകത്തായിരുന്നു.
23. കിഴക്കുളളതുപോലെ അകത്തെ അങ്കണത്തിലേക്കു വടക്കെ പടിപ്പുരയ്‌ക്കെതിരേയും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുരവരെ നൂറു മുഴം അവന്‍ അളന്നു.
24. അവന്‍ എന്നെ തെക്കോട്ടു നയിച്ചു. ഇതാ, തെക്കുവശത്തും ഒരു പടിപ്പുര. അതിന്‍െറ കട്ടിളപ്പടികളും പൂമുഖവും അളന്നു. അവയ്‌ക്കും മറ്റുള്ളവയുടെ അളവുകള്‍തന്നെ.
25. പടിപ്പുരയ്‌ക്കും പൂമുഖത്തിനും ചുറ്റും മറ്റുള്ളവയ്‌ക്കെന്നപോലെ കിളിവാതിലുകള്‍ ഉണ്ടായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
26. അതിലേക്ക്‌ ഏഴു നടകളുണ്ടായിരുന്നു. അതിന്‍െറ പൂമുഖം അകവശത്തായിരുന്നു. ഓരോ കട്ടിളപ്പടിയിലും ഇരുവശത്തും ഈന്തപ്പനച്ചിത്രങ്ങളുണ്ടായിരുന്നു.
27. അകത്തെ അങ്കണത്തിന്‍െറ തെക്കുഭാഗത്തും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുര വരെ അവന്‍ അളന്നു- നൂറുമുഴം.
28. തെക്കേ പടിപ്പുരയിലൂടെ അകത്തെ അങ്കണത്തിലേക്ക്‌ അവന്‍ എന്നെ കൊണ്ടുവന്നു. ആ പടിപ്പുരയും അവന്‍ അളന്നു. മറ്റുള്ളവയുടെ അളവുതന്നെ ആയിരുന്നു അതിനും.
29. അതിന്‍െറ പാര്‍ശ്വമുറികളും കട്ടിളപ്പടികളും പൂമുഖവും മറ്റുള്ളവയുടെ അളവില്‍ത്തന്നെയായിരുന്നു. അതിലും പൂമുഖത്തിലും ചുറ്റും കിളിവാതിലുകളുണ്ടായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
30. അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങള്‍ ഉണ്ടായിരുന്നു.
31. അതിന്‍െറ പൂമുഖം പുറത്തെ അങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഈന്തപ്പനച്ചിത്രങ്ങളും ഉണ്ടായിരുന്നു; ഇതിലേക്ക്‌ എട്ടു പടികളുണ്ടായിരുന്നു.
32. കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്ക്‌ അവന്‍ എന്നെ കൊണ്ടുപോയി; അവന്‍ പടിപ്പുര അളന്നു: അതിനു മറ്റുള്ളവയുടെ അളവുതന്നെ.
33. അതിന്‍െറ പാര്‍ശ്വമുറികളും കട്ടിളപ്പടികളും അങ്കണവും മറ്റുളളവയുടെ അളവില്‍തന്നെയായിരുന്നു. അ തിലും പൂമുഖത്തിലും ചുറ്റും കിളിവാതിലുകള്‍ ഉണ്ടായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
34. അതിന്‍െറ പൂമുഖം പുറത്തെ അ ങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈന്തപ്പനച്ചിത്രവും ഉണ്ടായിരുന്നു; അതിലേക്കും എട്ടു നടകളുണ്ടായിരുന്നു.
35. അവന്‍ എന്നെ വടക്കേ പടിപ്പുരയിലേക്കു കൊണ്ടുപോയി. അവന്‍ അത്‌ അളന്നു. അതിനും മറ്റുള്ളവയുടെ അളവു തന്നെ.
36. അതിന്‍െറ പാര്‍ശ്വമുറികളും, കട്ടിളപ്പടികളും, പൂമുഖവും മറ്റുള്ളവയുടെ അള വില്‍ത്തന്നെയായിരുന്നു. അതിനു ചുറ്റും കിളിവാതിലുകള്‍ ഉണ്ടായിരുന്നു; അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
37. അതിന്‍െറ പൂമുഖം പുറത്തേ അങ്കണത്തിന്‌ അഭിമുഖമായിരുന്നു; കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈ ന്തപ്പനച്ചിത്രവുമുണ്ടായിരുന്നു; അതിലേക്ക്‌ എട്ടു പടികളുണ്ടായിരുന്നു.
38. അവിടെ പടിപ്പുരയുടെ പൂമുഖത്തില്‍ ഒരു മുറിയും അതിനു വാതിലുമുണ്ടായിരുന്നു. ദഹനബലിക്കുള്ള വസ്‌തു അവിടെയാണ്‌ കഴുകേണ്ടിയിരുന്നത്‌.
39. ദഹനബലിക്കും പാപപരിഹാരബലിക്കും പ്രായശ്‌ചിത്തബലിക്കുമുള്ള മൃഗങ്ങളെ കൊല്ലുന്നതിന്‌ പടിപ്പുരയുടെ പൂമുഖത്തില്‍ ഇരുവശത്തും ഓരോമേശയുണ്ടായിരുന്നു.
40. വടക്കേ പടിപ്പുരയുടെ വാതില്‍ക്കല്‍ പൂമുഖത്തിനു പുറത്തായി രണ്ടു മേശയുണ്ടായിരുന്നു; പൂമുഖത്തിനു മറുവശത്തും രണ്ടു മേശയുണ്ടായിരുന്നു.
41. പടിപ്പുരയ്‌ക്ക്‌ അകത്തും പുറത്തുമായി നന്നാലു മേശകളുണ്ടായിരുന്നു; അങ്ങനെ എട്ടു മേശ. അവമേലാണ്‌ ബലിമൃഗങ്ങളെകൊന്നിരുന്നത്‌.
42. ദഹനബലിക്കുവേണ്ടി കല്ലില്‍ കൊത്തിയെടുത്ത ഒന്നര മുഴം നീള വും ഒന്നരമുഴംവീതിയും ഒരു മുഴം ഉയരവുമുള്ള നാലു മേശകളുണ്ടായിരുന്നു. ദഹനബലിക്കും മറ്റു ബലികള്‍ക്കുമുള്ള മൃഗങ്ങളെ കൊല്ലുന്നതിന്‌ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അവയിലാണു വച്ചിരുന്നത്‌.
43. അകത്തു ചുറ്റും കൈപ്പത്തിയുടെ വീതിയില്‍ കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശപ്പുറത്താണ്‌ ബലിക്കുള്ള മാംസം വച്ചിരുന്നത്‌.
44. പിന്നീട്‌ അവന്‍ എന്നെ പുറത്തുനിന്ന്‌ അകത്തേ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ അകത്തളത്തില്‍ രണ്ടു മുറികളുണ്ടായിരുന്നു. ഒന്ന്‌ തെക്കോട്ടു ദര്‍ശനമായി വടക്കേ പടിപ്പുരയ്‌ക്കടുത്തും മറ്റേത്‌ വടക്കോട്ടു ദര്‍ശനമായി തെക്കേ പടിപ്പുരയ്‌ക്കടുത്തുമായിരുന്നു.
45. അവന്‍ എന്നോടു പറഞ്ഞു: ദേവാലയത്തിന്‍െറ ചുമതല വഹിക്കുന്ന പുരോഹിതന്‍മാര്‍ക്കുള്ളതാണ്‌ തെക്കോട്ടു ദര്‍ശനമുള്ള മുറി.
46. ബലിപീഠത്തിന്‍െറ ചുമതല വഹിക്കുന്ന പുരോഹിതന്‍മാര്‍ക്കുള്ളതാണ്‌ വടക്കോട്ടു ദര്‍ശനമുള്ള മുറി. സാദോക്കിന്‍െറ പുത്രന്‍മാരാണ്‌ ഇവര്‍. ലേവി പുത്രന്‍മാരില്‍ ഇവര്‍ക്കുമാത്രമേ കര്‍ത്താവിനു ശുശ്രൂഷ ചെയ്യാന്‍ അവിടുത്തെ സമീപിക്കാന്‍ പാടുള്ളു.
47. അവന്‍ അങ്കണം അളന്നു; അതു നൂറു മുഴം വീതം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; ബലിപീഠം ദേവാലയത്തിന്‍െറ മുന്‍വശത്തായിരുന്നു.
48. അവന്‍ എന്നെ ദേവാലയത്തിന്‍െറ പൂമുഖത്തേക്കു കൊണ്ടുവന്നു. പൂമുഖത്തിന്‍െറ കട്ടിളപ്പടികള്‍ അവന്‍ അളന്നു - അഞ്ചു മുഴം. വാതിലിന്‍െറ വീതി പതിന്നാലുമുഴമായിരുന്നു. അതിന്‍െറ പാര്‍ശ്വഭിത്തികള്‍ മൂന്നു മുഴംവീതം. പൂമുഖത്തിന്‍െറ നീളം ഇരുപതു മുഴവും വീതി പന്ത്രണ്ടു മുഴവുമായിരുന്നു. അതിലേക്കു പത്തു പടികളും കട്ടിളപ്പടികളും ഇരുവശത്തും തൂണുകളുമുണ്ടായിരുന്നു.

Holydivine