Deuteronomy - Chapter 33
Holy Bible

1. ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്‍കുന്ന ആ ദേശം നീ കണ്ടുകൊള്ളുക; എന്നാല്‍ നീ അവിടെ പ്രവേശിക്കുകയില്ല. മോശയുടെ ആശീര്‍വാദം
2. അവന്‍ പറഞ്ഞു: കര്‍ത്താവ്‌ സീനായില്‍നിന്നു വന്നു, നമുക്കായി സെയിറില്‍നിന്ന്‌ ഉദിച്ച്‌ പാരാന്‍ പര്‍വതത്തില്‍ നിന്നു പ്രകാശിച്ചു; വിശുദ്‌ധരുടെ പതിനായിരങ്ങളോടൊത്തുവന്നു. നമുക്കായി അവിടുത്തെ വലത്തു ഭാഗത്തു നിന്നു ജ്വലിക്കുന്ന നിയമം പുറപ്പെട്ടു.
3. അവിടുന്നു തന്‍െറ ജനത്തെ സ്‌നേഹിച്ചു; തന്‍െറ വിശുദ്‌ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു; അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്‌, അവിടുത്തെ വചനം അവര്‍ ശ്രവിച്ചു.
4. മോശ നമുക്കു നിയമം നല്‍കി; യാക്കോബിനു പിതൃസ്വത്താണത്‌.
5. ഇസ്രായേല്‍ ഗോത്രങ്ങളും ജനത്തിന്‍െറ തലവന്‍മാരും ഒരുമിച്ചു കൂടിയപ്പോള്‍യഷുറൂണില്‍ കര്‍ത്താവായിരുന്നു രാജാവ്‌.
6. റൂബന്‍ ജീവിക്കട്ടെ, അവന്‍ മരിക്കാതിരിക്കട്ടെ, എന്നാല്‍, അവന്‍െറ സംഖ്യ പരിമിതമായിരിക്കട്ടെ.
7. യൂദായെ ഇപ്രകാരം അനുഗ്രഹിച്ചു: കര്‍ത്താവേ, യൂദായുടെ സ്വരം ശ്രവിക്കണമേ; അവനെ തന്‍െറ ജനത്തിന്‍െറ അടുക്കലേക്കു കൊണ്ടുവരണമേ! അങ്ങയുടെ കരം അവനെ സംരക്‌ഷിക്കട്ടെ! അവന്‍െറ ശത്രുക്കള്‍ക്കെതിരേ അങ്ങ്‌ അവനു തുണയായിരിക്കണമേ!
8. ലേവിയെക്കുറിച്ച്‌ അവന്‍ പറഞ്ഞു:അങ്ങയുടെ തുമ്മീമും ഉറീമും അങ്ങയുടെവിശ്വസ്‌തനു നല്‍കണമേ! അവനെയാണ്‌, അങ്ങ്‌ മാസായില്‍ വച്ചു പരീക്‌ഷിച്ചത്‌. അവനുമായാണ്‌ മെരീബാ ജലാശയത്തിങ്കല്‍വച്ച്‌ അങ്ങ്‌ ഏറ്റുമുട്ടിയത്‌.
9. നിങ്ങളെ ഞാന്‍ അറിയില്ലെന്ന്‌ അവന്‍ തന്‍െറ മാതാപിതാക്കന്‍മാരോടുപറഞ്ഞു; സഹോദരരെ അവന്‍ അംഗീകരിച്ചില്ല, സ്വന്തം മക്കളെ സ്വീകരിച്ചുമില്ല. അവര്‍ അവിടുത്തെ വാക്കുകളനുസരിച്ച്‌അവിടുത്തെ ഉടമ്പടി പാലിച്ചു.
10. അവര്‍ യാക്കോബിനെ അവിടുത്തെനീതിവിധികള്‍ പഠിപ്പിക്കും; ഇസ്രായേലിനെ അവിടുത്തെനിയമവും. അവര്‍ അവിടുത്തെ സന്നിധിയില്‍ ധൂപം അര്‍പ്പിക്കും. അവിടുത്തെ ബലിപീഠത്തിന്‍മേല്‍ ദഹനബലികളും.
11. കര്‍ത്താവേ, അവനെ അനുഗ്രഹിച്ചുസമ്പന്നനാക്കണമേ! പ്രയത്‌നങ്ങളെ ആശീര്‍വദിക്കണമേ! അവന്‍െറ ശത്രുവിന്‍െറയും അവനെവെറുക്കുന്നവന്‍െറയും നടുവൊടിക്കണമേ! അവര്‍ എഴുന്നേല്‍ക്കാതിരിക്കട്ടെ!
12. ബഞ്ചമിനെക്കുറിച്ച്‌ അവന്‍ പറഞ്ഞു: കര്‍ത്താവിനു പ്രിയപ്പെട്ടവന്‍; അവിടുത്തെ സമീപത്ത്‌ അവന്‍ സുരക്‌ഷിതനായി വസിക്കുന്നു. അവിടുന്ന്‌ എല്ലായ്‌പ്പോഴും അവനെവലയം ചെയ്യും; അവിടുത്തെ ചുമലുകളുടെയിടയില്‍അവന്‍ വാസമുറപ്പിക്കും.
13. ജോസഫിനെക്കുറിച്ച്‌ അവന്‍ പറഞ്ഞു:അവന്‍െറ ദേശം കര്‍ത്താവിനാല്‍അനുഗൃഹീതമാകട്ടെ! ആകാശത്തുനിന്ന്‌ വിശിഷ്‌ടമായ മഞ്ഞ്‌, അഗാധതയില്‍ നിന്നുള്ള ഉറവ,
14. സൂര്യപ്രകാശത്തില്‍ വിളയുന്ന നല്ല ഫലങ്ങള്‍, മാസംതോറും ലഭിക്കുന്ന വിശിഷ്‌ട വിഭവങ്ങള്‍,
15. പ്രാചീന പര്‍വതങ്ങളുടെ ശ്രഷ്‌ഠദാനങ്ങള്‍, ശാശ്വതശൈലങ്ങളുടെ അമൂല്യനിക്‌ഷേപങ്ങള്‍,
16. ഭൂമിയിലെ നല്ല വസ്‌തുക്കള്‍, അവയുടെ സമൃദ്‌ധി എന്നിവകൊണ്ട്‌ മുള്‍പ്പടര്‍പ്പില്‍ വസിക്കുന്നവന്‍െറ പ്രസാദം, ജോസഫിന്‍െറ ശിരസ്‌സില്‍, സഹോദരന്‍മാര്‍ക്കിടയില്‍പ്രഭുവായിരുന്നവന്‍െറ നെറുകയില്‍വരുമാറാകട്ടെ!
17. അവന്‍െറ കരുത്ത്‌ കടിഞ്ഞൂല്‍ക്കൂറ്റന്‍േറ ത്‌; അവന്‍െറ കൊമ്പുകള്‍ കാട്ടുപോത്തിന്‍േറ ത്‌; ആ കൊമ്പുകള്‍കൊണ്ട്‌ അവന്‍ ജനതകളെയെല്ലാം ഭൂമിയുടെഅതിര്‍ത്തിയിലേക്കു തള്ളി മാറ്റും. അവരാണ്‌ എഫ്രായിമിന്‍െറ പതിനായിരങ്ങള്‍; അവരാണ്‌ മനാസ്‌സെയുടെ ആയിരങ്ങള്‍.
18. സെബുലൂണിനെക്കുറിച്ച്‌ അവന്‍ പറഞ്ഞു: സെബുലൂണ്‍, നീ നിന്‍െറ പ്രയാണത്തില്‍സന്തോഷിച്ചാലും! ഇസാക്കര്‍, നീ നിന്‍െറ കൂടാരത്തിലും.
19. അവര്‍ ജനതകളെ പര്‍വതത്തിലേക്കു വിളിക്കും; അവിടെ അവര്‍ നീതിയുടെ ബലികളര്‍പ്പിക്കും; അവര്‍ സമുദ്രങ്ങളുടെ സമൃദ്‌ധിവലിച്ചു കുടിക്കും; മണലിലെ നിഗൂഢനിക്‌ഷേപങ്ങളും.
20. ഗാദിനെക്കുറിച്ച്‌ അവന്‍ പറഞ്ഞു: ഗാദിന്‍െറ അതിര്‍ത്തി വിസ്‌തൃതമാക്കുന്നവന്‍ അനുഗൃഹീതന്‍, ഗാദ്‌ ഒരു സിംഹത്തെപ്പോലെ വസിക്കുന്നു; അവന്‍ ഭുജം മൂര്‍ധാവോടു കൂടെവലിച്ചു കീറുന്നു.
21. അവന്‍ നാടിന്‍െറ ഏറ്റവും നല്ല ഭാഗം സ്വന്തമാക്കി; അവിടെയാണ്‌ നേതാവിന്‍െറ ഓഹരിനിക്‌ഷിപ്‌തമായിരുന്നത്‌. അവന്‍ ജനനേതാക്കളുമൊത്തു വന്നു; കര്‍ത്താവിന്‍െറ നീതി നടപ്പിലാക്കി; ഇസ്രായേലില്‍ അവിടുത്തെ കല്‍പനകളും നീതിവിധികളും.
22. ദാനിനെക്കുറിച്ച്‌ അവന്‍ പറഞ്ഞു: ദാന്‍ ഒരു സിംഹക്കുട്ടിയാണ്‌; അവന്‍ ബാഷാനില്‍ നിന്നു കുതിച്ചു ചാടുന്നു.
23. നഫ്‌താലിയെക്കുറിച്ച്‌ അവന്‍ പറഞ്ഞു: നഫ്‌താലി പ്രസാദത്താല്‍ സംതൃപ്‌തന്‍; ദൈവത്തിന്‍െറ അനുഗ്രഹം കൊണ്ടുസംപൂര്‍ണന്‍. കടലും ദക്‌ഷിണദിക്കും നീ കൈവശമാക്കുക.
24. ആഷേറിനെക്കുറിച്ച്‌ അവന്‍ പറഞ്ഞു: പുത്രന്‍മാരില്‍ ഏറ്റവും അനുഗൃഹീതന്‍ആഷേറായിരിക്കട്ടെ! സഹോദരന്‍മാരില്‍ പ്രിയങ്കരനും. അവന്‍ തന്‍െറ പാദങ്ങള്‍ എണ്ണയില്‍ കഴുകട്ടെ!
25. നിന്‍െറ ഓടാമ്പല്‍ ഇരുമ്പും പിത്തളയും; നിന്‍െറ ആയുസ്‌സോളം നിന്‍െറ ശക്‌തിയും.
26. യഷുറൂണ്‍, നിന്‍െറ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു.
27. നിത്യനായ ദൈവം നിന്‍െറ അഭയം;താങ്ങാന്‍ ശാശ്വത ഹസ്‌തങ്ങള്‍; അവിടുന്ന്‌ നിന്‍െറ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.
28. ഇസ്രായേല്‍ സുരക്‌ഷിതമായി വസിക്കും; യാക്കോബിന്‍െറ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കും; ആകാശം മഞ്ഞു പൊഴിക്കും.
29. ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്‌? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്‌ഥലങ്ങള്‍ ചവിട്ടിമെതിക്കും.

Holydivine