Daniel - Chapter 6
Holy Bible

1. രാജ്യം ഭരിക്കാന്‍ അതിന്‍െറ എല്ലാ ഭാഗങ്ങളിലുമായി നൂറ്റിയിരുപതു പ്രധാന ദേശാധിപന്‍മാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാരിയൂസിനു തോന്നി.
2. അവരുടെമേല്‍ മൂന്നു തലവന്‍മാരെയും അവന്‍ നിയമിച്ചു. അവരില്‍ ഒരുവന്‍ ദാനിയേലായിരുന്നു. രാജാവിനു നഷ്‌ടം സംഭവിക്കാതിരിക്കാന്‍ പ്രധാനദേശാധിപന്‍മാര്‍ ഇവരെ കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
3. അദ്‌ഭുതകരമായ ദൈവികചൈതന്യമുണ്ടായിരുന്നതുകൊണ്ട്‌, ദാനിയേല്‍ മറ്റെല്ലാ തലവന്‍മാരെയും പ്രധാന ദേശാധിപന്‍മാരെയുംകാള്‍ ശ്രഷ്‌ഠനായിത്തീര്‍ന്നു; തന്‍െറ രാജ്യം മുഴുവന്‍െറയും അധികാരിയായി അവനെ നിയമിക്കാന്‍ രാജാവ്‌ ആലോചിച്ചു.
4. അപ്പോള്‍ തലവന്‍മാരും പ്രധാന ദേശാധിപന്‍മാരും ദാനിയേലിന്‍െറ മേല്‍ രാജദ്രാഹക്കുറ്റം ആരോപിക്കാന്‍ പഴുതു നോക്കി; പരാതിക്കു മതിയായ കാരണമോ കുറ്റമോ കണ്ടെണ്ടത്താന്‍ അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, അവന്‍ വിശ്വസ്‌തനായിരുന്നു. ഒരു കുറ്റവും അവര്‍ അവനില്‍ കണ്ടില്ല.
5. അപ്പോള്‍, അവര്‍ പറഞ്ഞു: ഈ ദാനിയേലില്‍, അവന്‍െറ ദൈവത്തിന്‍െറ നിയമത്തെ സംബന്‌ധിച്ചല്ലാതെ മറ്റു പരാതിക്കു കാരണം കണ്ടെണ്ടത്താന്‍ നമുക്കു കഴിയുകയില്ല.
6. ഈ തലവന്‍മാരും പ്രധാന ദേശാധിപന്‍മാരും തമ്മില്‍ ആലോചിച്ചുറച്ച്‌, രാജാവിന്‍െറ അടുത്തെത്തി പറഞ്ഞു: ദാരിയൂസ്‌ രാജാവ്‌ നീണാള്‍ വാഴട്ടെ!
7. എല്ലാ തല വന്‍മാരും സ്‌ഥാനപതികളും പ്രധാനദേശാധിപന്‍മാരും ഉപദേശകരും നാടുവാഴികളും ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, അടുത്ത മുപ്പതു ദിവസത്തേക്ക്‌ നിന്നോടല്ലാതെ മറ്റേതെങ്കിലും ദേവന്‍മാരോടോ മനുഷ്യരോടോ പ്രാര്‍ഥിക്കുന്നവനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞു കളയുമെന്ന്‌ ഒരു കല്‍പന പുറപ്പെടുവിച്ച്‌, നിരോധനം ഏര്‍പ്പെടുത്തണം.
8. രാജാവേ, മേദിയാക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച്‌ മാറ്റം വരുത്തുകയോ ലംഘിക്കുകയോ ചെയ്യാനാവാത്ത ആ നിരോധനാജ്‌ഞ മുദ്രവച്ചു സ്‌ഥിരീകരിക്കണം.
9. ദാരിയൂസ്‌ നിരോധനാജ്‌ഞയില്‍ മുദ്രവച്ചു.
10. രേഖയില്‍ മുദ്രവച്ചിരിക്കുന്നെന്ന്‌ അറിഞ്ഞദാനിയേല്‍ സ്വഭവനത്തിലേക്കു പോയി. വീടിന്‍െറ മുകളിലത്തെനിലയില്‍ ജറുസലെമിനു നേരേ തുറന്നുകിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍മുന്‍പ്‌ ചെയ്‌തിരുന്നതു പോലെ, അവന്‍ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്‍മേല്‍നിന്ന്‌ തന്‍െറ ദൈവത്തോടു പ്രാര്‍ഥിക്കുകയും നന്‌ദി പറയുകയും ചെയ്‌തു.
11. മേല്‍പറഞ്ഞമനുഷ്യര്‍ തീരുമാനിച്ചിരുന്നതു പോലെ ചെന്ന്‌, ദാനിയേല്‍ തന്‍െറ ദൈവത്തിന്‍െറ മുന്‍പില്‍ പ്രാര്‍ഥിക്കുന്നതും അപേക്‌ഷിക്കുന്നതും കണ്ടു.
12. അവര്‍ രാജ സന്നിധിയിലെത്തി നിരോധനാജ്‌ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക്‌ നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അവനെ സിംഹങ്ങളുടെ കുഴിയില്‍ തള്ളും എന്നൊരു നിരോധനാജ്‌ഞയില്‍ നീ ഒപ്പുവച്ചിരുന്നില്ലേ? രാജാവ്‌ പറഞ്ഞു: മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്‌, അത്‌ തീര്‍ച്ചയായും അങ്ങനെതന്നെ.
13. അവര്‍ പറഞ്ഞു: രാജാവേ, യൂദായില്‍നിന്നുള്ള പ്രവാസികളിലൊരുവനായ ആദാനിയേല്‍ നിന്നെയാകട്ടെ, നീ ഒപ്പുവ ച്ചനിരോധനാജ്‌ഞയെ ആകട്ടെ മാനിക്കാതെ ദിവസവും മൂന്നു പ്രാവശ്യം തന്‍െറ പ്രാര്‍ഥന നടത്തുന്നു.
14. ഇതുകേട്ടപ്പോള്‍ രാജാവ്‌ അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്‌ഷിക്കാന്‍മനസ്‌സിലുറച്ച്‌ അവനെ രക്‌ഷിക്കുന്നതിനുവേണ്ടി സൂര്യന്‍ അസ്‌തമിക്കുന്നതുവരെ അവന്‍ പരിശ്രമിച്ചു.
15. അപ്പോള്‍, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകള്‍ രാജാവിനോടു പറഞ്ഞു: രാജാവേ, നീ അറിഞ്ഞാലും. മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച്‌, രാജാവ്‌ പുറപ്പെടുവിക്കുന്ന കല്‍പനയും ശാസനയും മാറ്റിക്കൂടാ.
16. രാജാവ്‌ കല്‍പിച്ചതനുസരിച്ച്‌ ദാനിയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവ്‌ ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന നിന്‍െറ ദൈവം നിന്നെ രക്‌ഷിക്കട്ടെ!
17. ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റം വരാതിരിക്കാന്‍ കുഴി ഒരു കല്ലുകൊണ്ട്‌ അടയ്‌ക്കുകയും രാജാവിന്‍െറയും പ്രഭുക്കന്‍മാരുടെയും മോതിരങ്ങള്‍കൊണ്ട്‌ അതിനു മുദ്രവയ്‌ക്കുകയും ചെയ്‌തു.
18. രാജാവു കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവന്‍ ഉപവാസത്തില്‍ കഴിച്ചുകൂട്ടി. വിനോദങ്ങളെല്ലാം അവന്‍ പരിത്യജിച്ചു; നിദ്രഅവനെ സമീപിച്ചില്ല.
19. രാജാവ്‌ അതിരാവിലെ എഴുന്നേറ്റ്‌ സിംഹങ്ങളുടെ കുഴിയിലേക്കു തിടുക്കത്തില്‍ ചെന്നു;
20. ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖം നിറഞ്ഞസ്വരത്തില്‍ രാജാവ്‌ വിളിച്ചു ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്‍െറ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്‍െറ ദൈവം നിന്നെ സിംഹങ്ങളില്‍ നിന്നു രക്‌ഷിക്കാന്‍ ശക്‌തനായിരുന്നോ?
21. ദാനിയേല്‍ രാജാവിനോടു പറഞ്ഞു: രാജാവ്‌ നീണാള്‍ വാഴട്ടെ!
22. തന്‍െറ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്‍െറ ദൈവം ദൂതനെ അയച്ച്‌ സിംഹങ്ങളുടെ വായ്‌ അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്‍െറ മുന്‍പിലും ഞാന്‍ നിരപരാധനാണല്ലോ.
23. അപ്പോള്‍ രാജാവ്‌ അത്യധികം സന്തോഷിച്ച്‌, ദാനിയേലിനെ കുഴിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്‍െറ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട്‌ അവന്‌ ഒരു പോറല്‍ പോലും ഏറ്റതായി കണ്ടില്ല.
24. ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്‍പനപ്രകാരംകൊണ്ടുവന്ന്‌ സിംഹത്തിന്‍െറ കുഴിയില്‍ എറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുന്‍പേ, സിംഹങ്ങള്‍ അവരെ അടിച്ചു വീഴ്‌ത്തി, അസ്‌ഥികള്‍ ഒടിച്ചു നുറുക്കി.
25. ദാരിയൂസ്‌ രാജാവ്‌ ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതി: നിങ്ങള്‍ക്കു സമാധാനം സമൃദ്‌ധമാകട്ടെ!
26. എന്‍െറ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്‍െറ ദൈവത്തിനു മുന്‍പില്‍ ഭയന്നു വിറയ്‌ക്കണമെന്ന്‌ ഞാന്‍ വിളംബരം ചെയ്യുന്നു. എന്തെന്നാല്‍, അവിടുന്നാണ്‌ നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന്‌ അവസാനമില്ല.
27. അവിടുന്ന്‌ രക്‌ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടുന്ന്‌ അടയാളങ്ങളും അദ്‌ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നാണ്‌ ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍ നിന്നു രക്‌ഷിച്ചത്‌.
28. ദാരിയൂസിന്‍െറയും പേര്‍ഷ്യാക്കാരനായ സൈറസിന്‍െറയും ഭരണകാലത്ത്‌ ദാനിയേല്‍ ഐശ്വര്യപൂര്‍വം ജീവിച്ചു.

Holydivine